Pravasimalayaly

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിന്റെ വിശേഷങ്ങൾ

സ്പെഷ്യൽ റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലമാണ് ഹോങ്-കോങ്ങ്-ഷുഹായി-മക്കാവു കടൽപ്പാലം. 2018 ഒക്ടോബർ 24 നാണ് ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻ പിങ് കടൽപ്പാലം ഉദ്ഘാടനം ചെയ്തത്. 55 കിലോമീറ്റർ നീളമാണ് കടൽപ്പാലത്തിനുള്ളത്. 6.7കിലോമീറ്റർ നീളമുള്ള തുരങ്കവും കടൽപ്പാലത്തിന് സമീപമുണ്ട്.

2009 ലാണ് പാലത്തിന്റെ പണി തുടങ്ങുന്നത്. ചൈനയുടെ മൂന്ന് ഭൂഭാഗങ്ങളുടെ അതിരുകളെ ബന്ധിപ്പിയ്ക്കുന്ന പാലം പ്രസിദ്ധമായ പേൾ നദീമുഖത്താണ് സ്‌ഥിതി ചെയ്യുന്നത്.

ഹോങ് കോങിനെയും മക്കാവുവിനെയും ചൈനയുമായും ഹോങ് കോങിനെ മക്കാവുമായും ബന്ധിപ്പിക്കുന്നു. വിശാല തീരമേഖല എന്നാണ് ഈ ഇവിടം അറിയപ്പെടുന്നത്. ഒന്നര ലക്ഷം കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണ ചിലവ്.

പേൾ നദീമുഖത്തെ കൃത്രിമ ദീപുകളെ ബന്ധിപ്പിച്ച് തുരങ്കങ്ങൾ ഉണ്ടാക്കിയാണ് കടലിനടിയിലൂടെ സഞ്ചാരമുള്ള പാലത്തിന്റെ നിർമ്മിതി. നാലായിരത്തിലേറെ കപ്പലുകളാണ് ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്നത്.
നാല് ലക്ഷം ടൺ ഉരുക്ക് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. മണിക്കൂറിൽ 340 കിലോമീറ്റർ വേഗമുള്ള കാറ്റിനെയും 8 തീവ്രതയുള്ള ഭൂചലനത്തെയും പാലം മറികടക്കും.

ഹോങ് കോങിൽ നിന്ന് ചൈനയിലേക്ക് കര-വ്യോമ-ജല ഗതാഗത മാർഗം ഉണ്ടെങ്കിലും കടൽപ്പാലം നിർമ്മിച്ചത് മറ്റ് വൻ ശക്തികളേക്കാൾ കരുത്ത് ചൈനയ്ക്ക് ഉണ്ടെന്ന് കാണിയ്കുവാൻ വേണ്ടി ആണെന്നാണ് വിമർശനം. ചൈനീസ് വൈറ്റ് ഡോൾഫിനുകളുടെ വംശ നാശത്തിനും കാരണമായെന്ന് വിമർശകർ പറയുന്നു

Exit mobile version