Pravasimalayaly

ഇന്നും വ്യാപക മഴ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.

നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള വടക്കന്‍ ശ്രീലങ്കക്കും തമിഴ്നാടിനും മുകളിലായി നില്‍ക്കുന്ന ചക്രവാതച്ചുഴിയുടേയും തേക്കേ ഇന്ത്യക്കു മുകളില്‍ നില്‍ക്കുന്ന ന്യൂനമര്‍ദത്തിന്റെയും ഫലമായാണ് കേരളത്തിൽ വേനൽ മഴ ശക്തമായി തുടരുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

ഇന്ന് അർദ്ധരാത്രി വരെ കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Exit mobile version