ചക്കുപള്ളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അമരത്ത്
 പ്രവര്‍ത്തിക്കുന്നവരെ നിയമിക്കണമെന്ന ആവശ്യവുമായി യുവാക്കള്‍

0
130

പ്രസ്ഥാനത്തെ കുരുതികൊടുത്തവരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് നഷ്ടമായിട്ട് ഇത് രണ്ടാം ടേം. സമീപ പഞ്ചായത്തുകളില്‍ ഭരണം ഇടതു മുന്നണി സ്വന്തമാക്കുമ്പോഴും ചക്കുപള്ളം പഞ്ചായത്ത് കോണ്‍ഗ്രസിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ചക്കുപള്ളം പഞ്ചായത്ത് ഭരണം ആദ്യമായി ഇടതു കൈകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്കിയ വ്യക്തി ഇന്ന് കോണ്‍ഗ്രസ് പാളയത്തിലാണെങ്കിലും ഈ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസ്താനത്തിന്റെ പ്രതാപം നഷ്ടമാകാന്‍ അടിസ്ഥാന കാരണം ഇയാളുടെ പിന്തുണയോടെ ഇടതു മുന്നണിക്ക് ഗ്രാമപഞ്ചായത്ത് ഭരണം നല്കിയതാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രചാരണവും ഉയര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസ് അംഗത്തെ അവിശ്വാസപ്രമേയത്തിന് മുമ്പ് തട്ടിക്കൊണ്ടുപോകുന്ന സംഭവവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിട്ടുണഅട്. സ്വാമി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സുധാകരന്‍ എന്ന വ്യക്തിയെ അവിശ്വാസത്തിന്റെ തലേന്നാള്‍ തട്ടിക്കൊണ്ടുപോയ തിരക്കഥയ്ക്ക് പിന്നില്‍ യുഡിഎഫോ എല്‍ഡിഎഫോ എന്ന അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിലവിലെ ചക്കുപള്ളം മണ്ഡലം കമ്മിറ്റിക്കെതിരേയും ഗ്രൂപ്പ് നേതാക്കള്‍ക്കെതിരേയും ശക്തമായ വികാരമാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയിലുള്ളത് സമൂഹ്യമാധ്യമങ്ങളിലൂടെ ഇവര്‍ മണ്ഡലം കമ്മിറ്റിക്കെതിരേ രൂക്ഷമായ കാമ്പയിനും ആരംഭിച്ചു. കഴിഞ്ഞ ദിവസംഫേസ് ബുക്കില്‍ ജിബിന്‍ പുളിയന്‍മാക്കല്‍ എന്ന പ്രവര്‍ത്തകന്‍ ഇട്ട് പോസ്റ്റ് ഇതിനൊരു ഉദാഹരണണമാണ്.ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെകേള്‍ക്കണം നേതൃത്വമേ….മുങ്ങിതാഴുംമുമ്പ് അവസാന നിലവിളിയായെങ്കിലും ചെവിക്കൊള്ളണം.കഴിഞ്ഞ കുറേനാളുകളായി നാഥനില്ലാകളരിപോലെ അനാഥമായ ഒരു മണ്ഡലം കമ്മറ്റിയുണ്ട് ചക്കുപള്ളത്ത്. ഓരോ ദിവസവും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കാണ്. എന്തിനെന്നു ചോദിക്കാന്‍പോലും ആരും മുന്നോട്ടുവരുന്നില്ല. ഞങ്ങളൊക്കെ ഈ പ്രസ്ഥാനത്തിന്റെ മൂവര്‍ണ്ണക്കൊടിയെടുത്തു നെഞ്ചിലാണ് ഉയര്‍ത്തിപ്പിടിച്ചത്…. അങ്ങേയറ്റം ആവേശത്തോടെ, അഭിമാനത്തോടെ, കോണ്‍ഗ്രെസ്സുകാരനായി പ്രവര്‍ത്തിക്കാന്‍. ഇലക്ഷന്‍ വരുമ്പോള്‍ മാത്രം കോണ്‍ഗ്രസ്സ്ആവുന്നവരല്ല ഞങ്ങള്‍.കെപിസിസിയുടെ അമരത്തു ആവേശമായി കെ.സുധാകരന്‍ വന്നു ഇടുക്കി ഡിസിസിയുടെ യുടെ അധ്യക്ഷനായി ആര്‍ജ്ജവമുള്ള സി.പി മാത്യു വന്നു. പ്രസ്ഥാനം ശക്തിയാര്‍ജിച്ചു. ഞങ്ങള്‍ക്കും വേണ്ടേ ചങ്കൂറ്റമുള്ള നേതൃത്വം.? ഞങ്ങള്‍ക്കും വേണ്ടേ പ്രവര്‍ത്തകര്‍ക്ക് ആവേശമായൊരു മണ്ഡലം പ്രസിഡന്റ്…?ഞങ്ങള്‍ക്കും വേണ്ടേ മാറ്റം ആഗ്രഹിക്കുന്ന മണ്ഡലം കമ്മറ്റികളും, ബൂത്ത് കമ്മറ്റികളും, യൂണിറ്റുകമ്മറ്റിയുമൊക്കെ???മുകളില്‍ നിന്നും ഇടുന്ന പാര്‍ട്ടി പരിപാടികളില്‍ ആളെണ്ണം തികയ്ക്കാനുള്ള അംഗങ്ങളായി മാത്രം ഞങ്ങള്‍ തുടര്‍ന്നാല്‍ മതിയോ..?പോരാ ഞങ്ങള്‍ക്ക് വേണ്ടത് ശക്തമായൊരു മണ്ഡലം കമ്മറ്റിയാണ്. അതിന് ശക്തനായൊരു പ്രസിഡന്റിനെയാണ്. പ്രവര്‍ത്തകര്‍ക്കൊരു പ്രശ്‌നം വന്നാല്‍ ഏതു പാതിരാത്രിയും ഒറ്റ ഫോണ്‍കോളില്‍ ഒപ്പം എത്തുന്ന പ്രസിഡന്റിനെ. പ്രതീക്ഷ നശിച്ച് പ്രസ്ഥാനത്തില്‍നിന്നും പുറത്തുപോകാന്‍ വെമ്പല്‍കൊള്ളുന്നവരെ ചെന്നുകണ്ട് അവരെ ചേര്‍ത്തുനിര്‍ത്തി ആത്മവിശ്വാസം പകരുന്ന പ്രസിഡന്റിനെ..ചുമ്മാ നമ്മടെ പിള്ളേരുടെ നെഞ്ചത്ത്‌കേറി ചൊറിയാന്‍വന്നാല്‍ തിരിച്ചുകേറി മാന്താന്‍ കഴിവും നട്ടെല്ലുമുള്ള പ്രസിഡന്റിനെ…..#ജയന്‍ബകുഴിക്കാട്ട് എന്തുകൊണ്ടും നമ്മുടെ മണ്ഡലം കമ്മറ്റിയുടെ അമരത്തിരിക്കാന്‍ 100% യോഗ്യനാണ് അയാള്‍. കഴിഞ്ഞ കോവിഡ് കാലം ആ സ്‌നേഹവും കരുതലും ടീം കോണ്‍ഗ്രസ് എന്ന ആശയത്തിലൂന്നി അടിവരയിട്ട് തെളിയിച്ചതാണ് ആ മനുഷ്യന്‍. മണ്ഡലം കമ്മറ്റിയിലെ കുടുംബങ്ങളെയെല്ലാം ഒരു കുടകീഴില്‍ അണിനിരത്തി ആ മനുഷ്യന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ഒരുപാട്‌പേരുണ്ടായിരുന്നു. ഒരു വാക്കുകൊണ്ടുപോലും ആരും അയാളെ അഭിനന്ദിച്ചിട്ടുണ്ടാവില്ല.ഇനിയും വൈകിയാല്‍ ഒപ്പം അണികളില്ലാത്ത കുറേ നേതാക്കള്‍ മാത്രമേ ഇവിടെ അവശേഷിക്കൂ.ഇത്രയധികം പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്തിയില്ലേ. ഇനിയെങ്കിലും ഗ്രൂപ്പ് ചിന്തകള്‍ക്ക് മുകളില്‍ പ്രസ്ഥാനത്തേയും പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിക്കുന്ന. അവര്‍ക്കൊപ്പം നില്‍ക്കാന്‍, അവരെ നയിക്കാന്‍ കഴിവും പ്രാപ്തിയും ഉള്ളവന് ഒരു അവസരം കൊടുക്കൂ. ഒരിക്കലും പരാജയമാവില്ല. മറിച്ച് നിങ്ങള്‍ക്ക് അഭിമാനിക്കാന്‍, ആവേശത്തോടെ പറയാന്‍ ഏറ്റവും മികച്ചതായി ഒരു മണ്ഡലംകമ്മറ്റികൂടിയുണ്ടാവും.ചിന്തിക്കൂ നേതൃത്വമേ…. യുവത്വം നയിക്കട്ടെ… സി.പി മാത്യു.

Leave a Reply