Sunday, January 19, 2025
HomeNewsKeralaമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്, യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്, യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്ല് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് അറസ്റ്റിലാവുന്നത്. മാര്‍ച്ച് മൂന്നിന് അറസ്റ്റു ചെയ്ത ലത്തീഫ് മുര്‍ഷിദ് റിമാന്റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം ലഭിച്ചു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.

ഫോണ്‍ രേഖകളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ മുമ്പ് ജാമ്യം നല്‍കിയതും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ഇതിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചു. ഉടന്‍ തോടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങനാണ് നിര്‍ദ്ദേശം.

അതേസമയം, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പോലും തൊടുപുഴ പൊലീസ് തയാറായില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. സുപ്രീംകോടതിയില്‍ ആപ്പീല്‍ നല്‍കുന്നതുവരെ പൊലീസ് മൗനം പാലിച്ചുവെന്നും ഇവര്‍ ആരോപണമുന്നയിക്കുന്നുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments