പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സഹോദരന് അയച്ചു കൊടുത്തു;യുവാവ് അറസ്റ്റില്‍

0
99

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരന് അയച്ചു കൊടുത്ത് പണം തട്ടാനും യുവാവ് ശ്രമം നടത്തിയിരുന്നു. ഏഴിക്കര പെരുമ്പടന്നയില്‍ വാടകയ്ക്കു താമസിക്കുന്ന വൈപ്പിന്‍ എട്ടിക്കാട്ട് വീട്ടില്‍ അവിനാഷിനെയാണ് (23) പറവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഇവ പെണ്‍കുട്ടിയുടെ സഹോദരന് അയച്ചു കൊടുത്തു. 30,000 രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply