Saturday, November 23, 2024
HomeNews22 തവണ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

22 തവണ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

ഡല്‍ഹി: ആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച യുവാവ് 22 കുത്തേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗആശുപത്രിയിലെ സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പട്ട തര്‍ക്കമാണ് നീരജ് എന്ന യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.നീരജിന്റെ സുഹൃത്തുക്കളായ മുകേഷ്, രാകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആശുപത്രിയിലെ കരാര്‍ സെക്യൂരിറ്റി ജീവനക്കാരായ കൃഷ്ണന്‍, രവി എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പകരം മുകേഷിനും രാകേഷിനും ജോലി നല്‍കി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.
ജോലി കഴിഞ്ഞ് പോകുകയായിരുന്ന മുകേഷിനും രാകേഷിനുമൊപ്പം നീരജും ഉണ്ടായിരുന്നു. ഈ സമയത്ത് കൃഷ്ണനും രവിയും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച നീരജിനെ കൃഷ്ണനും രവിയും ചേര്‍ന്ന് കുത്തുകയായിരുന്നു.സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് കൃഷ്ണനേയും രവിയേയും അറസ്റ്റ് ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments