പ്രതിസന്ധിയിൽ യുവതയുടെ കരുതൽ – സ്നേഹപൂർവ്വം യൂത്ത് കെയർ

മാഞ്ഞൂർ
മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയർ , “വിദ്യാഹസ്തം” പദ്ധതിയുടെ ഭാഗമായി പത്തു സ്മാർട്ഫോണുകളും ഒരു സ്മാർട്ട് ടിവിയും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡണ്ട് ജിസ് തോമസ് കൊല്ലംപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലൂക്കോസ് മാക്കിൽ ആമുഖപ്രസ്സംഗം നടത്തി . ഓൺലൈൻ പഠനോപകരണങ്ങളുടെയും, ബിനോ സക്കറിയാസ് സ്പോൺസർ ചെയ്ത ഇരുപതോളം യൂത്ത് കെയർ ജേഴ്സികളുടെയും വിതരണ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ് നിർവഹിച്ചു.

കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളായ സണ്ണി മണിത്തൊട്ടിൽ , വർഗീസ് കാറുകുളം , ടോമി കാറുകുളം , ചാക്കോ മത്തായി , ബിനോ സക്കറിയാസ് , മേരി ജോസ് , ജെയ്നി തോമസ് ,ബിന്ദു സുരേഷ് , ജോജോ കൂവക്കാട്ടിൽ , വിനോദ് കുമാർ പുതിയാപറമ്പിൽ , ജോമോൻ എള്ളുപുറത്തു,ജോമോൻ ശാരിക , ജിജി മാണി , സി കെ കരുണാകരൻ , ഡോണിസ് ഇമ്മാനുവേൽ , റ്റിജോ കരിക്കനാൽ , ആൽവിൻ തോമസ്, എഡ്വിൻ അപ്പോഴിപറമ്പിൽ, സഞ്ജയ്, അലൻ, കുമാരി ജെസ്റ്റി തോമസ് , ജോയിസ് വാഴയിൽ , ജോബിൻ ജോൺ , ബൈജു മുടക്കോടിൽ, ജിബിൻ മുതിരകലയിൽ തുടങ്ങിയവർ പങ്കെടുത്തു .
ചാമക്കാലയിലുള്ള ഫ്രണ്ട്സ് ക്ലബിന് , കൂടുതൽ വിദ്യാർത്ഥികൾക് ഓൺലൈൻ സൗകര്യാമെന്നവണ്ണം അവരുടെ ലൈബ്രറിയിലേക് സ്മാർട്ട് ടീവി നൽകുകയുണ്ടായി. ഏകദേശം പതിനഞ്ച് ഫോണുകളും ഒരു ടിവിയും ഇത് വരെ മാഞ്ഞൂർ യൂത്ത് കെയറിനു വിതരണം ചെയ്യാൻ സാധിച്ചു. മൊബൈൽ ഫോണുകൾ വാങ്ങുന്നതിനു സാമ്പത്തികമായി സഹായിച്ച പ്രസാദ് സേവ്യർ ചെറുവള്ളിപ്പറമ്പിൽ,പ്രൊഫ.വി ടി തോമസ്കുട്ടി വടാത്തല , സൈമൺ മാക്കിലിനും , പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രവാസിക്കും യൂത്ത് കെയർ മാഞ്ഞൂരിന്റെ നന്ദി രേഖപെടുത്തുന്നു .