ഇടുക്കിയിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള പ്രതിഷേധ മാർച്ചിലെ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് നേതാവിന് ഗരുതര പരിക്ക്. ഇടുക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്. ബിലാലിനെ അങകമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രാഥമിക പരിശോധനയിൽ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായാണ് ഡോക്ടർമാർ പറയുന്നത്. പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. നാലുപേർക്ക് പരിക്കേറ്റു. തുടർന്ന് പ്രതിഷേധക്കാർ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.