Sunday, January 19, 2025
HomeNewsKeralaസൈക്കിൾ ചവിട്ടിയുള്ള പ്രതിഷേധത്തിലെ തമാശയ്ക്ക് ട്രോൾ വാങ്ങി യൂത്ത് കോൺഗ്രസ്‌

സൈക്കിൾ ചവിട്ടിയുള്ള പ്രതിഷേധത്തിലെ തമാശയ്ക്ക് ട്രോൾ വാങ്ങി യൂത്ത് കോൺഗ്രസ്‌

യൂത്ത് കോണഗ്രസിന്റെ ഇന്ധന വിലയ്‌ക്കെതിരായ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയുള്ള പ്രതിഷേധത്തിനിടെയിലെ ഒരു ‘തമാശ’ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സഹപ്രവര്‍ത്തകരോട് പറഞ്ഞ തമാശയാണ് സോഷയല്‍മീഡിയയില്‍ നിറയുന്നത്. ഒടുവില്‍ ട്രോളോട് ട്രോള്‍.

‘അപ്പോഴേ പറഞ്ഞില്ലേ പദയാത്ര നടത്തിയാല്‍ മതിയാരുന്നു’ എന്നാണ് സൈക്കിള്‍ റാലിയിലെ സൗഹൃദ സംഭാഷണത്തിനിടെ ഷാഫിയുടെ ഡയലോഗ്. ഇടതു ട്രോള്‍ പേജുകളിലാണ് വീഡിയോയ്‌ക്കെതിരെ ട്രോളും പരിഹാസവും ഉയരുന്നത്.

എന്നാല്‍ സഗസ്ഥാന സര്‍ക്കാരിനെതിരെ ഒരു വാക്ക് മിണ്ടാത്ത ഡിവൈഎഫ്‌ഐക്കാരാണ് 100 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തിയ ഷാഫിയെ പരിഹസിക്കുന്നതെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ റാലി പ്രതിഷേധം വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments