സംസ്ഥാനത്തെ 1000 പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന അയ്യായിരം പേര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി യൂത്ത് കോണ്‍ഗ്രസ് തിരികെ നല്‍കും : ഇന്ധന വില വർധനവിന് എതിരെ വ്യത്യസ്ത സമരവുമായി യൂത്ത് കോൺഗ്രസ്‌

0
37

ഇന്ധന വില വര്‍ദ്ധനവിനെതിരെ ടാക്‌സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്. നാളെ സംസ്ഥാനത്തെ 1000 പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന അയ്യായിരം പേര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി യൂത്ത് കോണ്‍ഗ്രസ് തിരികെ നല്‍കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്ഥ സമര പരിപാടി

യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്‌

36 രൂപയുടെ പെട്രോളിന് 55 രൂപയും
38.49 രൂപയുടെ ഡീസലിന് 45 രൂപയും നികുതി അടക്കേണ്ടി വരുന്നത് ഗതികേടാണ് .
നിങ്ങൾ ഓരോരുത്തരോടും പോക്കറ്റിൽ നിന്ന് സർക്കാരുകൾ ഊറ്റിയെടുക്കുന്നത് എത്രയാണെന്നറിയാൻ താഴെ കാണുന്ന ലിങ്കിൽ പോയി നോക്കുക.

www.taxonpetrol.com

ഇന്ധന വിലയിലെ കേന്ദ്ര – സംസ്ഥാന നികുതി ഭീകരതയ്ക്കെതിരെ

Tax Pay Back സമരം.

10 ജൂൺ, 2021 4 PM
1000 പമ്പുകളിലായി 5000 പേർക്ക് ഒരു ലിറ്റർ പെട്രോളിൻ്റെ നികുതി തിരികെ നല്കുന്നു.

കേന്ദ്ര സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് .
സംസ്ഥാന സർക്കാരും ആശ്വാസത്തിനെത്തുന്നില്ല
പ്രതികരണം അനിവാര്യമാണ് .

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി

Leave a Reply