Saturday, November 23, 2024
HomeNewsKeralaസംസ്‌ഥാന ബജറ്റ് 11 ന് : യുവജനങ്ങൾക്ക് കൈത്താങ്ങേകാൻ നിർദ്ദേശങ്ങൾ സമർപ്പിച്ച് യൂത്ത് ഫ്രണ്ട്

സംസ്‌ഥാന ബജറ്റ് 11 ന് : യുവജനങ്ങൾക്ക് കൈത്താങ്ങേകാൻ നിർദ്ദേശങ്ങൾ സമർപ്പിച്ച് യൂത്ത് ഫ്രണ്ട്

കോട്ടയം : സംസ്‌ഥാന ബജറ്റ് മാർച്ച് 11 ന് അവതരിപ്പിക്കാനിരിക്കെ യുവജനങ്ങൾക്ക് വൻ തൊഴിലാവസരങ്ങൾ സൃഷ്ടിയ്ക്കുവാൻ കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിച്ചതായി യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല അറിയിച്ചു.

സംസ്‌ഥാനത്ത് വലിയ സംവാദങ്ങളിലൂടെയും ജനകീയ പ്രതിരോധങ്ങളിലൂടെയും കടന്ന് പോകുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം എന്നാണ് യൂത്ത് ഫ്രണ്ടിന്റെ പ്രധാന നിർദ്ദേശം. ഈ പദ്ധതി ഒരു ലക്ഷം കോടിയിലധികം ചെലവുള്ളതും കേരളത്തിനെ കടക്കെണിയിൽ ആക്കുന്നതും അപ്രായോഗികവും ആണെന്ന് യൂത്ത് ഫ്രണ്ട് വിലയിരുത്തുന്നു.

സംസ്‌ഥാനത്തെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിനും വ്യവസായ സംരംഭങ്ങൾ ത്വരിതഗതിയിൽ ആക്കുന്നതിനുമായി കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ദേശീയ പാത നാലുവരി എന്നത് ആറുവരി ആക്കുക എന്നും കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ മൂന്നുവരി റെയിൽ പാത നിർമ്മിയ്ക്കണമെന്നും യൂത്ത് ഫ്രണ്ട് നിർദ്ദേശിയ്ക്കുന്നു. ചെലവ് കുറവും പ്രകൃതി സൗഹാർദ്ദവുമായ ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ യാത്ര ചരക്ക് ഗതാഗതം സുഗമമാവുകയും തൊഴിൽ സാധ്യതകൾ ഉണ്ടാവുകയും ചെയ്യുമെന്ന് യൂത്ത് ഫ്രണ്ട് വിലയിരുത്തി.

എല്ലാ ജില്ലകളിലും ആവശ്യനുസരണം വലുതും ചെറുതുമായ വിമാന താവളങ്ങൾ (എയർ സ്ട്രിപ്പുകൾ) നിർമ്മിച്ച് ജില്ലകളെ ബന്ധിപ്പിയ്ക്കുന്ന വിമാന സർവീസുകളും ആരഭിയ്ക്കണമെന്ന് യൂത്ത് ഫ്രണ്ട് നിർദ്ദേശിച്ചു.

യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനും മനുഷ്യ വിഭവ ശേഷി സംസ്‌ഥാനത്ത് വിനിയോഗിച്ച് കൂടുതൽ വരുമാനം നേടുന്നതിനുമായി തിരുവനന്തപുരം ടെക്നോ പാർക്കിന്റെയും എറണാകുളം ഇൻഫോ പാർക്കിന്റെയും മാതൃകയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഐ ടി പാർക്കുകൾ ആരംഭിയ്ക്കുക, ഐ ടി പാർക്കുകളോട് അനുബന്ധിച്ച് പുതിയ ടൗൺഷിപ്പുകൾ നിർമ്മിക്കണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ആർ സി സി മാതൃകയിൽ എറണാകുളത്തും കോഴിക്കോട്ടും ക്യാൻസർ സെന്ററുകൾ ആരംഭിയ്ക്കണമെന്നും യൂത്ത് ഫ്രണ്ട് അഭിപ്രായപ്പെട്ടു.ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ പരമാവധി 25000 കോടി രൂപയുടെ ധന സമാഹരണം മാത്രം മതിയാകുമെന്നും വൻ തൊഴിലാവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേരള യൂത്ത് ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ്‌ എൻ അജിത് മുതിരമല അഭിപ്രായപ്പെട്ടു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments