Pravasimalayaly

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് സുപ്രധാന നിർദ്ദേശങ്ങൾ കേരളാ യൂത്ത് ഫ്രണ്ട് സമർപ്പിച്ചു : നാടിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്ന നിർദ്ദേശങ്ങളാണ് യൂത്ത് ഫ്രണ്ട് സമർപ്പിച്ചിരിയ്ക്കുന്നതെന്ന് കേരളാ യൂത്ത് ഫ്രണ്ടിൻ്റെ ചാർജുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ്

കോട്ടയം

സംസ്‌ഥാന ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി കേരള ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ വിളിച്ചു ചേർത്ത പ്രി- ബഡ്ജറ്റ് മീറ്റിങ്ങിൽ കേരളാ യൂത്ത് ഫ്രണ്ടിന് വേണ്ടി സുപ്രധാന നിർദ്ദേശങ്ങൾ കേരളാ യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല സമർപ്പിച്ചു. യുവാക്കൾക്ക് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും റോഡ് വികസനത്തിലൂടെയും നഗര വികസനങ്ങളിലൂടെയും സാങ്കേതിക വികസനങ്ങളിലൂടെയും നാടിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്ന നിർദ്ദേശങ്ങളാണ് യൂത്ത് ഫ്രണ്ട് സമർപ്പിച്ചിരിയ്ക്കുന്നതെന്ന് കേരളാ യൂത്ത് ഫ്രണ്ടിൻ്റെ ചാർജുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് പറഞ്ഞു

പ്രധാന നിർദ്ദേശങ്ങൾ

1.ഒരു ലക്ഷം കോടിയിലധികം ചെലവുള്ളതും കേരളത്തെ കടക്കെണിയിൽ ആക്കുന്നതും അപ്രായോഗികവുമായ കെ റെയിൽ പദ്ധതി ഉപേക്ഷിയ്ക്കുക

2. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ദേശിയപാത നാലുവരി എന്നത് ആറുവരിയാക്കുക

3. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റംവരെ മൂന്നുവരി റെയിൽ പാത നിർമ്മിയ്ക്കുക

4. കേരളത്തിലെ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സർവീസ് ആരംഭിയ്ക്കുക

5 തിരുവനന്തപുരം ടെക്നോപാർക്കിന്റെയും എറണാകുളം ഇൻഫോപാർക്കിന്റെയും മാതൃകയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഐ ടി പാർക്കുകൾ ആരംഭിയ്ക്കുക, ഐ ടി പാർക്കുകളോട് അനുബന്ധിച്ച് പുതിയ ടൗൺഷിപ്പുകൾ നിർമ്മിയ്ക്കുക

6. തിരുവനന്തപുരം ആർ സി സി മാതൃകയിൽ എറണാകുളത്തും കോഴിക്കോട്ടും ക്യാൻസർ സെന്ററുകൾ ആരംഭിയ്ക്കുക തുടങ്ങിയവയാണ് യൂത്ത് ഫ്രണ്ട് അവതരിപ്പിച്ച പ്രധാന നിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ പരമാവധി 25000 കോടി രൂപയുടെ ധനസമാഹാരണം മാത്രം മതിയാകുമെന്നും വൻ തൊഴിലാവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു

Exit mobile version