പെട്രോൾ/ഡീസൽ വിലവർധനവിനെതിരെ യൂത്ത് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ സൗജന്യ പെട്രോൾ/ഡീസൽ വിതരണം നടത്തി പ്രതിഷേധിച്ചു

0
31

ഈരാറ്റുപേട്ട

പെട്രോൾ/ഡീസൽ വില വർദ്ധനവിനെതിരെ, ഈരാറ്റുപേട്ടയിൽ യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഡി വൈ എഫ് ഐ യുടെ സ്നേഹവണ്ടിക്ക് സൗജന്യമായി പെട്രോൾ വിതരണം ചെയ്ത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു.

ക്രൂഡ് ഓയിൽ വില കുറഞ്ഞിരിക്കുമ്പോഴും ഇന്ധനങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കാതിരിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ജാൻസ് വയലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് (എം)സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം ശ്രീ. ജോർജ്കുട്ടി അഗസ്തി, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്,യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റും,ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീ. രാജേഷ് വാളിപ്ലാക്കൽ,കെ എസ് സി (എം)സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. അബേഷ് അലോഷ്യസ്, ശ്രീകാന്ത് എസ് ബാബു,സോജൻ ആലക്കുളം,ജെയിംസ് വലിയവീടൻ, പാഞ്ഞയത്ത് മെമ്പർ ഷെറിൻ പെരുമാകുന്നേൽ ,ലീന ജെയിംസ്, അൻസാരി പാലയംപറമ്പിൽ, റോയി വിളക്കുന്നേൽ,ഷോജി അയലൂക്കുന്നേൽ, നോബി കടങ്കാവിൽ,അമൽ കോക്കാട്ട്,തോമസ് ചെമ്മരപ്പളളി,അലൻ വാണിയപ്പുര, ദേവസ്യാച്ചൻ പുളിക്കൽ, ടോം മനക്കൽ,അജോ ഒട്ടലാങ്കൽ, ഡോമിനിക് കല്ലാടൻ, നജീബ് അബ്ദുൽ ലത്തീഫ്,തുടങ്ങിയ നേതാക്കൾ പങ്കെടുത്തു….

Leave a Reply