യുപിഎ സർക്കാർ ലഭ്യമാക്കിയ വിലയ്ക്ക് പെട്രോൾ-ഡീസൽ ലഭ്യമാക്കണം: യൂത്ത് ഫ്രണ്ട്

0
255

കോട്ടയം: രാജ്യത്ത് പെട്രോൾ-ഡീസൽ യുപിഎ സർക്കാർ തന്ന വിലയ്ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമലയും ജനറൽ സെക്രട്ടറി ബിജു ചെറുകാടും ആവിശ്യപ്പെട്ടു.


എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു ലിറ്ററിന് ഏകദേശം 45 രുപയുടെ വർദ്ധന ഉണ്ടായി. ഈ വില വർദ്ധന രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കി.ഒരു കിലോ അരിക്ക് 10 രുപ വരെ കൂടി.കേന്ദ്ര സർക്കാർ ഇപ്പോൾ ഇന്ധന വിലയിൽ വരുത്തിയ കുറവ് നാമമാത്രമാണ് ഇതു പോരായെന്നും വാഗ്ദാന ലംഘനം നടത്തിയ കേന്ദ്ര സർക്കാർ ജനകീയ കോടതിയിൽ കുറ്റക്കാരാണെന്നുംഅജിത് മുതിരമലയും ബിജു ചെറുകാടും ചൂണ്ടിക്കാട്ടി.

Leave a Reply