നെയ്യാറ്റിൻകര സംഭവം : യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു

0
29

കുറ്റക്കാർക്കെതിരെ നടപടി വേണം:സജി മഞ്ഞക്കടമ്പിൽ

കോട്ടയം: നെയ്യാറ്റിൻകരയിൽ കുടിയിറക്കിന്റെ പേരിൽ രാജൻ അമ്പിളി ദമ്പതികൾ കൊല്ലപ്പെടുവാനുണ്ടായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന പന്തംകൊളുത്തി പ്രകടനത്തിനു ശേഷം ഗാന്ധി സ്ക്വയറിന്സമീപം നടന്ന പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.
അഡ്വ.ജയ്സൺ ജോസഫ്, ജോമോൻ ഇരുപ്പക്കാട്ട്, ടോമി നരിക്കുഴി,ജയമോഹൻ കെ.ബി, ബിജോയി മാഞ്ഞൂർ, ഷിനു പാലത്തുങ്കൽ, അനീഷ് കൊക്കര, പ്രതീഷ് പട്ടിത്താനം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply