Pravasimalayaly

നെടുംകുന്നത്ത് യൂത്ത് ഫ്രണ്ട് എം കുഴി അടയ്ക്കൽ പ്രതിഷേധം നടത്തി

നെടുംകുന്നം

നെടുംകുന്നം പള്ളിപ്പടി സെന്റ്‌ ജോൺസ് സ്കൂളിന്റെ സമീപമുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിലും പള്ളിപ്പടി ജംക്ഷനിലെ പൊടിശല്യം ഇല്ലാതെ ആക്കുന്നതിലും നെടുംകുന്നം പഞ്ചായത്ത്‌ ഭരണസമിതി തുടരുന്ന അനാസ്‌ഥയ്ക്ക് എതിരെ യൂത്ത് ഫ്രണ്ട് എം നേതൃത്വത്തിൽ കുഴിഅടയ്ക്കൽ പ്രതിഷേധ സമരം നടത്തി. യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജിജോ കൊന്നമാക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

നാട്ടുകാർ ഏറെ നാളായി അനുഭവിയ്ക്കുന്ന പൊടിശല്യത്തിന് പരിഹാരം കാണുവാൻ കഴിയാത്ത പഞ്ചായത്ത്‌ ഭരണസമിതി പരാജയമാണെന്നും ദിവസേന നൂറുകണക്കിന് ആളുകളും വിദ്യാർത്ഥികളും വിശ്വാസികളും വന്നുപോകുന്ന പള്ളിപ്പടിയിലെ പൊടിശല്യം നീക്കാത്തത് വിദ്യാർത്ഥികളോടും വിശ്വാസികളോടും വ്യാപാരികളോടുമുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കി റോഡ് പൂർണ്ണമായും സഞ്ചാര യോഗ്യമാക്കുവാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അധികാരികൾ മൗനം തുടർന്നാൽ കൂടുതൽ സംഘടനകളെ ഉൾപ്പെടുത്തി പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് ഫ്രണ്ട് എം നേതാക്കളായ ധനേഷ് കോഴിമണ്ണിൽ,സുബിൻ, സഞ്ജു, ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി

Exit mobile version