തിരുവോണ നാളിൽ യൂത്ത് ഫ്രണ്ട് (എം) കരിദിനം ആചരിയ്ക്കുമെന്ന് സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല

0
24

കോട്ടയം


തിരുവോണ ദിവസമായ അഗസ്റ്റ് 31 തിങ്കൾ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരി ക്കുമെന്നു കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് എൻ.അജിത് മുതിരമല അറിയിച്ചു. PSC റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് കിട്ടിയിട്ടും നിയമന ഉത്തരവ് ലഭിക്കാതെ മനംനൊന്ത് തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്യാൻ ഇടയായതിൻ്റെ ഉത്തരവാദി പിണറായി സർക്കാർ ആണ്.

യുവജങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇടതുപക്ഷ സർക്കാരിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും. ഏറെവേദനയുളവാക്കുന്ന ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധവും അനുവിൻ്റെ മരണത്തിൽ കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ അനുശോചനവും രേഖപ്പെടുത്തുന്നു. കേരളത്തിലെ തൊഴിലില്ലാത്ത 40 ലക്ഷം ചെറുപ്പക്കാരെ വെല്ലുവിളിക്കുന്ന സർക്കാരിനെതിരെയുള്ള പ്രതിഷേധാഗ്നി വരും ദിവസങ്ങളിൽ കേരളമാകെ ആളിപ്പടരുമെന്നും അജിത് മുതിരമല അറിയിച്ചു

Leave a Reply