Pravasimalayaly

തുല്യനീതി നടപ്പാക്കണം, നഷ്ടപരിഹാര തുക വർധിപ്പിക്കണം : യൂത്ത് ഫ്രണ്ട് എം സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല

തുല്യനീതി നടപ്പാക്കണം, നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം
യൂത്ത്ഫ്രണ്ട് (എം)

ഇടുക്കിയിലെ രാജമലയിൽ പ്രളയവും മണ്ണിടിച്ചിലും മൂലം ജീവൻ നഷ്ടപ്പെട്ടവർക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് കേരളാ യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളോട് ആവശ്യപ്പെട്ടു.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 7 ലക്ഷം രൂപ തികച്ചും അപര്യാപ്തമാണ്. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും അടിയന്തിര ധനസഹായമായി അനുവദിക്കണം. ഒരേ ദിവസം തന്നെ വ്യത്യസ്ത ദുരന്തങ്ങളിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും രണ്ടു തരത്തിൽ നഷ്ട പരിഹാരം അനുവദിക്കുന്നത് വിവേചനമാണ്. ഇക്കാര്യത്തിൽ തുല്യനീതി നടപ്പിലാക്കണം. കോവിഡ് മഹാമാരിയിലും വെള്ളപൊക്കത്തിലും മണ്ണിടിച്ചിലിലും സർവ്വവും നഷ്ടപ്പെട്ട ഭരിദ്രരായ കർഷക തൊഴിലാളികൾക്ക് വളരെ തുച്ഛമായ തുക അനുവദിച്ച നടപടി തികച്ചും അനീതിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ അടിയന്തിരമായി ഇടപെടണം എന്നും എൻ. അജിത് മുതിരമല ആവശ്യപ്പെട്ടു

Exit mobile version