റഷ്യയിലെ യൂട്യൂബ് ചാനലുകൾക്ക് നൽകുന്ന വരുമാനം നിർത്തിവെച്ച് യൂട്യൂബ്

0
533

റഷ്യയിലെ യുട്യൂബ് ചാനലുകൾക്ക് നൽകുന്ന വരുമാനം യുട്യൂബ് നിർത്തിവെച്ചു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്നാണ് നടപടി. പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ റഷ്യ ടുഡേയുടേതടക്കം റഷ്യയിലെ പ്രധാനപ്പെട്ട മുഴുവൻ യൂ.ട്യൂബ് ചാനലുകളുടേയും വരുമാനം ഇതോടെ മരവിക്കും. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ചാനലുകളുടെയും പരസ്യവരുമാനം നിർത്തലാക്കുകയാണെന്ന് യൂ ട്യൂബ് വക്താവ് ഫർഷാദ് ഷാട്ലൂ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

‘റഷ്യയിലെ പ്രധാനപ്പെട്ട ചില യൂട്യൂബ് ചാനലുകളുടെ വരുമാനം നിർത്തലാക്കുകയാണ്. അതിൽ റഷ്യാ ടു.ഡേ അടക്കമുള്ള വാർത്താ ഏജൻസികളുടെ ചാനലുകളുണ്ട്. റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ചാനലുകളുടെയും പരസ്യവരുമാനം നിർത്തലാക്കും’- ഫർഷാദ് ഷാട്ലൂ പറഞ്ഞു. ഫേസ്ബുക്കും നേരത്തെ റഷ്യൻ ചാനലുകൾക്ക് പരസ്യവരുമാനം നൽകുന്നത് നിർത്തിവെച്ചിരുന്നു. റഷ്യൻ യൂ ട്യൂബ് ചാനലുകൾക്കുള്ള വരുമാനം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് യുക്രൈൻ മന്ത്രി മൈകലോ ഫെഡറോവ് കഴിഞ്ഞ ദിവസം. ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply