Pravasimalayaly

യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഫോണിലൂടെ പിഡനകേസ് ഒതുക്കാന്‍ നീക്കം നടത്തിയ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ നിയമസഭയിലേക്ക്  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു
      യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ചന്ദ്രകിരണിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നിയമസഭ സമ്മേളിക്കുന്നതിനു മുമ്പ്  മന്ദിരത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സാധാരണ നിയമസഭയിലേക്ക് നടത്തുന്ന മാര്‍ച്ച് യുദ്ധ സ്മാരകത്തിനു സമീപം വച്ച് പോലീസ് തടയാറുണ്ട്. എന്നാല്‍   ഗേറ്റിനു മുന്നിലുണ്ടായ അപ്രതീക്ഷിത സമരത്തില്‍  പോലീസ് വെട്ടിലായി. നിയമസഭയിലേക്ക് വരികയായിരുന്നു മന്ത്രിമാരും എംഎല്‍എ മാരും  പ്രതിഷേധത്തിനു മുന്നില്‍പെട്ടു. കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ സെക്രട്ടറി വിജിത്, ലാല്‍കൃഷ്ണ, അനീഷ്, പ്രതീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
മണിക്കൂറുകള്‍ക്കകം മഹിളാ മോര്‍ച്ച  ജില്ലാ പ്രസിഡന്റ് ജയാരാജീവിന്റെ നേതൃത്വത്തിലും നിയമസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രിമിച്ചത് പോലീസ് തടഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശ്രീകല, സജിത, മണ്ഡലം ഭാരവാഹി ലിജ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഉച്ചയോടെ യുവമോര്‍ച്ച വീണ്ടും നിയമസഭയിലേക്ക് നടത്തിയ  മാര്‍ച്ച് സംഘര്‍ഷഭരിതമായി. മാര്‍ച്ചിനു  നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത്, കിരണ്‍, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റുസിപിഎം പീഡനകേസുകള്‍ ഒതുക്കി തീര്‍ക്കുന്ന പാര്‍ട്ടിയായി  മാറി: സി.ആര്‍.പ്രഫുല്‍കൃഷ്ണന്‍
തിരുവനന്തപുരം: പീഡനകേസുകള്‍ ഒതുക്കി തീര്‍ക്കുന്ന പാര്‍ട്ടിയായി  സിപിഎം മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍കൃഷ്ണന്‍. പിണറായി വിജയന്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പിഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും  മുഖ്യമന്ത്രിയുടെ പിങ്ക് പോലീസ് എവിടെ പോയിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിമയസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
   തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം എ.കെ.ശശീന്ദ്രന്‍ പൊന്‍തൂവല്‍ ആക്കുകയാണ്. നാണം കെട്ട മന്ത്രിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ആവുന്നതെല്ലാം ചെയ്യുന്നു.
      വാളയാറിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ സിപിഎം സംരക്ഷിക്കാന്‍ നീക്കം നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്് മോര്‍ട്ടം ചെയ്യാതിരിക്കാന്‍ എംഎല്‍എ ആവുന്നത്ര ശ്രമിച്ചു. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഇത്രയധികം അതിക്രമങ്ങള്‍ നടന്നിട്ടും എന്തിനും ഏതിനും അഭിപ്രായം പറയുന്ന സംസ്‌ക്കാരിക നായകന്‍മാര്‍ മാളത്തില്‍ ഒളിച്ചോയെന്നും പ്രഫുല്‍കൃഷ്ണന്‍ ചോദിച്ചു.
യുവമോര്‍ച്ച ജില്ലാ നേതാക്കളായ ബി.എല്‍. അജേഷ്, അനുരാജ്, ബി.ജി.വിഷ്ണു, അഭിലാഷ് ,അയോധ്യ, നിഷാന്ത് സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ്, അഭിജിത്, രാമേശ്വരം ഹരി, അനന്ദുവിജയ്, ചൂണ്ടിക്കല്‍ ഹരി, മാണിനാട് സജി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനിടെ മതനിന്ദ നടത്തിയ അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിന് മുന്നില്‍  പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന ഖജാന്‍ജി പി. ജ്യോതീന്ദ്രകുമാര്‍ ഉത്ഘാടനം ചെയ്തു.  ഓണ്‍ ലൈന്‍ പഠനത്തിനിടെ ഹിന്ദു ദേവി ദേവന്മാരെയും ഹൈന്ദവ ആചാരാനുഷ്ടാനങ്ങളെയും അപമാനിക്കയും അധിഷേപിക്കയും ചെയ്ത് അധ്യാപികയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജോതീന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളില്‍ മതവിദ്വേഷം വളര്‍ത്താന്‍ വേണ്ടി മനപൂര്‍വ്വം ക്ലാസെടുത്തത് ന്യായീകരിക്കാനാകില്ല.
               അന്യമത ദൈവങ്ങളെ കുറിച്ചാണ് ഇത്തരം പരാമര്‍ശം നടത്തിയതെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. അതിനാല്‍  അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം രക്ഷാകര്‍ത്താക്കളെ സംഘടിപ്പിച്ച് വിവിധ ഹൈന്ദവ  സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത സമരമുഖം തുറക്കുമെന്ന് പി. ജോതീന്ദ്രകുമാര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ എം.എസ് വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍, കെജികെഎസ് സംസ്ഥാന അധ്യക്ഷന്‍ ഡോ:പാച്ചല്ലൂര്‍ അശോകന്‍, കെവിഎസ് ജില്ലാ പ്രസിഡന്റ് ഉദയന്‍ ,ഹിന്ദു ഐക്യവേദി നേതാക്കളായ ആറ്റിപ്ര മോഹനന്‍, വഴയില ഉണ്ണി, അനില്‍ രവീന്ദ്രന്‍, പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Exit mobile version