Thursday, November 28, 2024
HomeNewsKeralaസംസ്ഥാനം ധവളപത്രം ഇറക്കണം, യൂസഫലിയുടെ പ്രസ്താവന നിർഭാഗ്യകരം: വി ഡി സതീശൻ

സംസ്ഥാനം ധവളപത്രം ഇറക്കണം, യൂസഫലിയുടെ പ്രസ്താവന നിർഭാഗ്യകരം: വി ഡി സതീശൻ

യുഡിഎഫ് ലോക കേരളസഭ ബഹിഷ്‌ക്കരിച്ചത് സംബന്ധിച്ച് വ്യവസായ പ്രമുഖൻ എം എ യൂസഫലി പറഞ്ഞത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ പരാമർശം നിർഭാഗ്യകരമാണ്. യുഡിഎഫ് പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ ബഹിഷ്‌ക്കരണത്തെ ഭക്ഷണവും താമസവുമായി ബന്ധപ്പെടുത്തിയത് ശരിയായില്ലെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ലോകകേരള സഭയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യൂസഫലിയുടെ പരാമർശം. ലോകകേരള സഭയിൽ ധൂർത്താണ് നടക്കുന്നതെന്ന് ആരോപണങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രവാസികൾ സ്വന്തം കാശെടുത്താണ് ലോക കേരള സഭയിൽ പങ്കെടുക്കാൻ വരുന്നത്. അവർക്ക് താമസവും ഭക്ഷണവും നൽകുന്നതിനെയാണോ ധൂർത്തെന്ന് വിളിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് ധൂർത്താണെന്ന് പറഞ്ഞതിൽ വിഷമമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും വ്യത്യസ്തത കാണരുത്. നേതാക്കൾ ഗൾഫിൽ വരുമ്പോൾ പ്രവാസികളാണ് കൊണ്ടു നടക്കുന്നത്. ലോക കേരള സഭ പ്രവാസികൾക്കുള്ള ആദരവാണ്. പ്രവാസികളിൽ പല രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരുണ്ടെന്നും പ്രവാസികൾക്ക് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞിരുന്നു.

വൻ തുക ചിലവഴിച്ച് ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. അതേസമയം സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ലോകകേരള സഭയിൽ പങ്കെടുക്കുന്നില്ല. ധൂർത്ത് ഒഴിവാക്കുക, കഴിഞ്ഞ രണ്ട് സഭയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി റിപ്പോർട്ട് അവതരിപ്പിക്കുക, പ്രതിപക്ഷ പ്രവാസി സംഘടനകൾക്ക് പ്രാതിനിധ്യം നൽകുക എന്നീ ഉപാധികൾ പരിഗണിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments