മുവാറ്റുപുഴ: സ്വജനപക്ഷപാതവും, വികലമായ നയങ്ങളും നിലപാടുകളുംകൊണ്ട് കേരളത്തിലെ ലക്ഷക്കണക്കായ ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങൾ ഇടതുസർക്കാർ തകർത്തെറിഞ്ഞിരിക്കുകയാണെന്ന് കേരളകോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ് ആരോപിച്ചു.
ഒട്ടേറെപേർ ജോലി ലഭിക്കാതെ വിഷമിക്കുമ്പോൾ പിൻവാതിൽ വഴി ഇഷ്ടക്കാരെ നിയമിക്കുക മാത്രമല്ല തൊഴിലവസരങ്ങൾ സർക്കാർ പാർട്ടിക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. ഭരിക്കുന്ന പാർട്ടിയുടെ മേൽ കിഴ് ഘടകങ്ങൾ പരസ്‌പരം കത്തയച്ചു സഖാക്കൾക്ക് മാത്രം ജോലികൾ വീതംവയ്ക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഉള്ളത്. സിപി.എം പാർട്ടി ഓഫീസുകൾ എംപ്ലോയ്മെൻറ് സെന്റർ ആയി മാറിയിരിക്കുകയാണ്. ഒരു വശത്തു ഡൽഹിയിൽ പോയി ജോലിയെവിടെ എന്നാവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ സമരം ചെയ്യുകയും സംസ്ഥാനത്തു ഗുരുതരമായ കൃത്യവിലോപവുമാണ് സർക്കാരും ഭരിക്കുന്ന പാർട്ടിയും അനുബന്ധ സംവിധാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിക്ഷേധിക്കുന്ന പ്രതിപക്ഷ സംഘടനകളുടെ പ്രവർത്തകർക്കെതിരെ കേസേടുത്തു രക്ഷപ്പെടാനാണ് സർക്കാർ ശ്രമം.
വികലമായ നയങ്ങളും നടപടികളും മൂലം നമ്മുടെ ഉന്നത വിദ്യഭ്യാസമേഖലയും സർക്കാർ തകർത്തെന്നും ഭാവിതലമുറ ഇരുട്ടിലായിരിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.