
വസീഗര എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന്റെ ഹിന്ദി പതിപ്പ് സറ സറ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ കവർ സോങ് പാടി യുട്യൂബിൽ ഹിറ്റ് അടിച്ച് സിനിമ താരം മീര നന്ദൻ.

യു എ ഇയിൽ ചിത്രീകരിച്ചിരിയ്ക്കുന്ന കവർ സോങ് ഇതിനോടകം തന്നെ യുട്യൂബിൽ തരംഗമായി. ഷിനിഹാസ് അബു ഛായാഗ്രഹണവും സംവിധാനവും ചെയ്തിരിക്കുന്ന ഈ കവർ സോങ് മ്യൂസിക് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് ശ്വാശത് എസ് കെ ആണ്.


ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് എത്തിയ മീര നന്ദൻ മല്ലു സിംഗ്, പുതിയ മുഖം, ലോക്പാൽ, എൽസമ്മ എന്ന ആൺകുട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.



അവതാരത്തിലും അഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച താരം ആലാപനത്തിലും മോഡലിംഗിലും ശ്രദ്ദ നേടുകയാണ് ഈ കവർ സോങിലൂടെ
