സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധി എത്തി

0
24

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര 25 മണിക്കൂർ പിന്നിടുന്നു. സമാനതകളില്ലാത്ത സ്നേഹമാണ് ജനം അദ്ദേഹത്തിനു നൽകിയതെന്നു തെളിയിക്കുന്നതാണ് തിരുവനന്തപുരം മുതലുള്ള യാത്രയിലൂടനീളം കണ്ട കാഴ്ചകൾ.

വൻ ജനക്കൂട്ടങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി പിന്നിട്ട് പുതുപ്പള്ളിയോടടുക്കുകയാണ് വിലാപ യാത്ര. തിരുനക്കരയിൽ പൊതു ദർശനമുണ്ടാകും. ഇതിനു ശേഷമായിരിക്കും പുതുപ്പള്ളിയിലേക്കുള്ള യാത്ര. 

സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലേക്ക് സംഘം യാത്ര തിരിക്കും.  

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോ​ഗവും ചേരും. 

അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബം​ഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം. 

Leave a Reply