പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം; നിരവധി പേർക്ക് പരുക്ക്

0
272

പൂനെ യേർവാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നുവീണത്. പത്ത് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫഅ ഫയർ ഓഫിസർ സുനിൽ ഗിൽബിൽ അറിയിച്ചത്.

നിർമാണത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിർമാണ ജോലിക്കിടെ തൊഴിലാളികൾക്ക് വേണ്ട വിശ്രമമോ ഇടവേളകളോ ലഭിച്ചിരുന്നില്ലെന്നാണ് എംഎൽഎ സനിൽ ടിംഗ്രെ പറയുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply