കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങൾ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും : പിണറായി വിജയൻ

0
28

കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങൾ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞുവെന്നും ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ഫേസ്ബുക് പോസ്റ്റ്

ജനാധിപത്യത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. പിണറായി ആർ.സി.അമല ബേസിക് സ്കൂളിൽ എത്തി ആ ഉത്തരവാദിത്വം നിർവഹിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്.

കേരളത്തെ ഇടതുപക്ഷം നയിക്കുമെന്ന് ജനങ്ങൾ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞതാണ്. ഇവിടെ ജനാധിപത്യം വാഴും. മതേതരത്വം പുലരും. പുരോഗതിയുടെ പാതയിലൂടെ നമ്മൾ ഇനിയും മുന്നോട്ടു പോകും. ഇന്ന്, ഇടതുപക്ഷത്തിനു വോട്ടു രേഖപ്പെടുത്തിക്കൊണ്ട് കേരളം അത് ഉറപ്പിക്കും.

Leave a Reply