പഞ്ചാബില്‍ 17 അംഗ മന്ത്രിസഭ; ബുധനാഴ്ച സത്യപ്രതിജ്ഞ

0
27

പഞ്ചാബില്‍ ഭഗവന്ദ മാനിന്റെ നേതൃത്വത്തില്‍ 17 അംഗ മന്ത്രിസഭ ഈ മാസം പതിനാറിന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയ്ക്ക് പുറമെ പതിനാറ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 

ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും. ഇന്ന് അമൃത്സറില്‍ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ റോഡ് ഷോ നടന്നു. ഭഗവന്ദ് മാനിനൊപ്പം കെജരിവാളും റോഡ് ഷോയില്‍ പങ്കെടുത്തു.

പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലെത്തിയത്.
 

Leave a Reply